അഭിറാമിനെ അറിയില്ല, സുഹൃത്ത് പോലുമല്ല; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതി ഉമർ

ശ്രീകാര്യത്ത് 17കാരനായ അഭിറാം കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി ഉമറിന്റെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് പരിചയമില്ലെന്നും സുഹൃത്ത് പോലുമല്ലെന്നും ഉമർ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഉമർ പൊട്ടിക്കരഞ്ഞത്.

കേസിൽ താൻ പ്രതിയാകുമെന്ന് കരുതിയിരുന്നില്ലെന്നും സംഭവം അറിഞ്ഞ സമയത്ത് ഈ പ്രദേശത്ത് എത്തിയിരുന്നില്ലെന്നും ഉമർ മാധ്യമങ്ങളോട് പറഞ്ഞു. അഭിറാമിനെ അറിയില്ലെന്നും അവൻ തന്റെ സുഹൃത്തല്ലെന്നുമായിരുന്നു ഉമറിന്റെ പ്രതികരണം.

അതിനിടെ, ഉമറിന്റെ വീട്ടിലും കൊലപാതകം നടന്ന സ്ഥലത്തും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പ്രതികൾ മൊബൈൽ ഫോണും ബെൽറ്റും ഉപേക്ഷിച്ചെന്ന് മൊഴി നൽകിയ സ്ഥലത്തും പൊലീസ് പരിശോധന നടത്തി. എന്നാൽ, ഇന്ന് ഇവ കണ്ടെത്താനായില്ല. കാടുമൂടിയ പ്രദേശം വൃത്തിയാക്കിയ ശേഷം നാളെ വീണ്ടും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക