കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സർവകലാശാല അധികൃതർ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോടതി ഉത്തരവുണ്ടായിട്ടും അധികൃതർ നടപടിയെടുക്കാത്തതാണ് വിദ്യാർത്ഥികളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. വിഷയത്തിൽ സർവകലാശാല അടിയന്തരമായി ഇടപെട്ട് പരീക്ഷാ രജിസ്ട്രേഷന് അനുമതി നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
