മോഹൻലാൽ നായകനായ ദൃശ്യം 3യുടെ റിലീസ് തീയതി മാറ്റി. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി മോഹൻലാലിന്റെ ജന്മദിനമായ മേയ് 21 ആണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ ഏപ്രിൽ ആദ്യവാരത്തിൽ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു സൂചനകൾ. കൂടാതെ, വലിയ പ്രതീക്ഷകൾ ഇല്ലാതെ ചിത്രം തിയേറ്ററിലെത്തണമെന്നായിരുന്നു സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നത്.
‘ദൃശ്യം 3’ കൂടുതൽ ഇമോഷണൽ ആയിരിക്കും എന്നും, ജോർജുകുട്ടിയുടെ കഥയ്ക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടാകുമെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. ഇതോടെ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ കുറിച്ചുള്ള ആകാംക്ഷ ആരാധകരിൽ വർധിച്ചിരിക്കുകയാണ്.
2013 ഡിസംബർ 19-ന് പുറത്തിറങ്ങിയ Drishyam മലയാളത്തിലെ ആദ്യ 50 കോടി ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. തുടർന്ന് 2021 ഫെബ്രുവരി 19-ന് Amazon Prime Videoയിൽ റിലീസ് ചെയ്ത രണ്ടാം ഭാഗമായ ദൃശ്യം 2ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മൂന്നാം ഭാഗത്തിൽ മോഹൻലാലിനിപ്പംമീന, അൻസിബ, എസ്തർ, സിദ്ധിഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തും. ആശിർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
