ഇനി അനുമതികളില്ല, ഇനി ഭയമില്ല, എന്റെ വഴി ഞാൻ തിരഞ്ഞെടുക്കുന്നു: അനുപമ പരമേശ്വരൻ

തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തെക്കുറിച്ച് സൂചന നൽകി നടി അനുപമ പരമേശ്വരൻ. “ഇനി അനുമതികളില്ല, ഇനി ഭയമില്ല, എന്റെ വഴി ഞാൻ തിരഞ്ഞെടുക്കുന്നു” എന്ന സന്ദേശവുമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

തന്നെ ഏറെ നാൾ തടഞ്ഞുവെച്ചിരുന്ന ഒന്നിൽ നിന്ന് മോചിതയായതുപോലെയാണ് തോന്നുന്നതെന്നും, ഒടുവിൽ സമാധാനം തന്നെ തേടിയെത്തിയെന്നും അനുപമ കുറിച്ചു. തന്റെ ജീവിതം സ്വന്തമായി തിരഞ്ഞെടുക്കാനുള്ള സമയമാണിതെന്നും അവർ വ്യക്തമാക്കി.

തനിക്ക് പിന്തുണ നൽകിയ ആരാധകരോടും സ്നേഹവും പ്രാർത്ഥനകളും പങ്കുവെച്ച എല്ലാവരോടും നന്ദി അറിയിച്ച അനുപമ, ഓരോ സന്ദേശവും തനിക്ക് ആവശ്യമായ സമയത്ത് കരുത്തായിരുന്നുവെന്നും പറഞ്ഞു. രോഗശാന്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്നും നടി കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, അഭിനയരംഗത്ത് അനുപമയുടെ പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. സംവിധായകൻ സമ്പത്ത് നന്ദിയുടെ ആക്ഷൻ ഡ്രാമയായ ‘ഭോഗി’യിലാണ് താരം അടുത്തതായി എത്തുന്നത്. ശർവാനന്ദ് നായകനാകുന്ന ചിത്രത്തിൽ കണ്ട്ല സുലോചന റാണി എന്ന കഥാപാത്രമായാണ് അനുപമ എത്തുന്നത്.

മറുപടി രേഖപ്പെടുത്തുക