മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം; സർക്കാരിനെതിരായ വിമർശനങ്ങൾക്കെതിരെ ഷാനിമോൾ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും രംഗത്ത്.

‘മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം’ എന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. താൻ പറഞ്ഞതിൽ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുമുണ്ടെന്നും അവർ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്ന് ദീപ്തി മേരി വർഗീസും പറഞ്ഞു. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെങ്കിലും അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ തനിക്കില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം, അടൂർ പ്രകാശ് പരസ്യമായി പരാതി ഉന്നയിക്കാനിടയായ സാഹചര്യം എ.ഐ.സി.സി ഗൗരവമായി പരിശോധിക്കുമെന്നാണ് സൂചന. കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി അതൃപ്തി പരസ്യമാക്കിയ നടപടി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലുംപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയുമായി ബന്ധപ്പെട്ട പരാതികൾ നേരത്തെ തന്നെ എ.ഐ.സി.സിക്ക് മുന്നിലെത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത വീണ്ടും ചർച്ചയാകുകയാണ്.

മറുപടി രേഖപ്പെടുത്തുക