ജന്തർ മന്തർ സംഭവം: അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണം: ജോൺ ബ്രിട്ടാസ്

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പോലീസിന്റെ നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ട് ഹാജരായി മറുപടി നൽകണമെന്ന് സിപിഐ(എം) രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് അമിത് ഷായ്ക്ക് അറിവില്ലായിരുന്നെങ്കിൽ അത് കഴിവില്ലായ്മയുടെയും അറിഞ്ഞിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തത്തിന്റെയും തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, 2026ലെ പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബില്ലിനെ വിമർശിച്ച ബ്രിട്ടാസ്, പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയാൻ നിയമനിർമാണം മാത്രം മതിയാകില്ലെന്ന് പറഞ്ഞു. പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കി സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

മറുപടി രേഖപ്പെടുത്തുക