പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യത്തിൽ ഉറച്ച് സി.പി.ഐ; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. ഈ സ്ഥാനം അംഗീകരിച്ച് ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

“ഈ ആവശ്യത്തിൽ നിന്ന് എന്തിന് പിറകോട്ട് പോകണം” എന്ന് ചോദിച്ച അദ്ദേഹം, സി.പി.ഐ ആവശ്യപ്പെടുന്നത് അർഹതപ്പെട്ട സ്ഥാനമാണെന്നും വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷനേതൃ സ്ഥാനത്തേക്ക് സി.പി.എം മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയനെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. പാർട്ടി സെക്രട്ടേറിയറ്റിലും അദ്ദേഹത്തിന്റെ പേരിനാണ് പിന്തുണ ലഭിച്ചത്.

യുഡിഎഫിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം നയിക്കാൻ പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക