ഹൈകോടതിൽ മുൻ‌കൂർ ജാമ്യപേക്ഷയുമായി നിതിൻരാജിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട ഡോ. റാം

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കെയാണ് ഈ നീക്കം.

നിതിൻരാജിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ 17 ദിവസമായി ഡോ. റാം ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു . മുൻപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനിടെ, കേസിൽ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച് നിതിൻരാജിന്റെ കുടുംബം രംഗത്തെത്തി. നീതി ലഭിക്കണമെന്ന് അവർ ആവർത്തിച്ച് ആവശ്യപ്പെടുന്നു.

അതേസമയം, പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലുൾപ്പെടെ 16 സ്ഥലങ്ങളിൽ പരിശോധന നടത്തിയതായും ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക