കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി രമേശ് ചെന്നിത്തല. നിശബ്ദ പ്രചാരണ സമയപരിധി കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചാരണം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കാത്തതിനാലാണ് കേന്ദ്ര കമ്മീഷനെ സമീപിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, നിശബ്ദ പ്രചാരണ ദിവസത്തിലും വിവിധ സ്ഥലങ്ങളിൽ പരാതികളും വിവാദങ്ങളും തുടരുകയാണ്.
വോട്ടർമാർക്ക് പണം നൽകുന്നതായും അപകീർത്തികരമായ പ്രചാരണങ്ങൾ നടക്കുന്നതായും ആരോപണങ്ങൾ ഉയരുന്നു. എൽഡിഎഫും എൻഡിഎയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിച്ചു.
