ഇഡി എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാള സംഘം; സതീശൻ സർക്കാർ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അങ്ങേയറ്റത്തെ നിലപാടാണ് സ്വീകരിക്കുന്നത് : എം.വി. ഗോവിന്ദൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാള സംഘമാണ് ഇഡിയെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ വി.ഡി. സതീശൻ ഇഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ഗോവിന്ദൻ വിമർശിച്ചു.

പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള ഇഡി–മോദി–വി.ഡി. കൂട്ടുകെട്ടിനെതിരെ സിപിഐഎം കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.ഡി. സതീശൻ സർക്കാർ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അങ്ങേയറ്റത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. സിഎംആർഎല്ലിന്റെ പണം വാങ്ങിയതായി രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസുഖമായി കിടന്ന സമയത്ത് ഇഡി ഭീഷണിപ്പെടുത്തി വിരലടയാളം പതിപ്പിച്ചതായി ശശിധരൻ കർത്ത പറഞ്ഞതായും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തിയതായി കെ.എസ്. സുരേഷ് കുമാറും പി. സുരേഷ് കുമാറും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുഹമ്മദ് റിയാസിന്റെ പേരിൽ ഹവാല ആരോപണം ഉന്നയിച്ചുവെന്നും എന്നാൽ ഇതിന് തെളിവായി ഒരു കടലാസോ റെഡ് ബുക്കോ പോലുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക