ഒരു എസ്-400 മിസൈൽ വിക്ഷേപിക്കാൻ കോടികൾ; എന്തുകൊണ്ട് ഇത്ര ചെലവേറും?

റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ്. ശത്രു വിമാനങ്ങളും മിസൈലുകളും ദൂരത്തുനിന്ന് തന്നെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ വൻ പ്രവർത്തനച്ചെലവാണ്.

ഒരു എസ്-400 ബാറ്ററിക്ക് ഏകദേശം 1.25 ബില്യൺ ഡോളർ വിലവരും. എന്നാൽ ഓരോ മിസൈലിനും 3 ലക്ഷം മുതൽ 20 ലക്ഷം ഡോളർ (ഏകദേശം 2.5 കോടി മുതൽ 16 കോടിയിലധികം രൂപ വരെ) ചെലവാണ്. അത്യാധുനിക റഡാർ, ഗൈഡൻസ് സംവിധാനം, ഹൈപ്പർസോണിക് റോക്കറ്റ് മോട്ടോർ എന്നിവയാണ് ഈ ഉയർന്ന വിലയ്ക്ക് കാരണം.

വെറും 20,000 ഡോളർ വിലയുള്ള ഡ്രോണുകളെ തകർക്കാൻ കോടികൾ വിലവരുന്ന എസ്-400 മിസൈലുകൾ ഉപയോഗിക്കേണ്ടിവരുന്നത് സാമ്പത്തികമായി വലിയ വെല്ലുവിളിയാണ്. ഒരു ലക്ഷ്യം ഉറപ്പിച്ച് തകർക്കാൻ പലപ്പോഴും രണ്ട് മിസൈലുകൾ വരെ വിക്ഷേപിക്കേണ്ടിവരുന്നതും ചെലവ് വർധിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ, എസ്-400 പോലുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനൊപ്പം ചെലവ് നിയന്ത്രിക്കുന്ന യുദ്ധതന്ത്രങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക