മ്‌ളേച്ഛവും തരംതാണതുമായ പെരുമാറ്റം; രേവന്ത് റെഡ്ഡി വടി കൊടുത്തു അടിവാങ്ങി: എംവി ജയരാജന്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എംവി ജയരാജൻ. “വടി കൊടുത്തു അടിവാങ്ങിയതുപോലെയാണ്” അദ്ദേഹത്തിന്റെ നിലപാടെന്ന് ജയരാജൻ വിമർശിച്ചു. ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത തരത്തിൽ മ്ളേച്ഛവും തരംതാണതുമായ പെരുമാറ്റമാണ് രേവന്ത് റെഡ്ഡിയുടേതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെത്തി സ്വന്തം ഔദ്യോഗിക ലെറ്റർപാഡിൽ കേരള മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത് അംഗീകരിക്കാനാകാത്തതാണെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അധികാരത്തിലെത്തുമ്പോൾ വാഗ്ദാനം ചെയ്ത ആറു ഗ്യാരന്റികളിൽ ഒന്ന് പോലും നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ട കർഷകരുടെ വായ്പ എഴുതിത്തള്ളൽ, തൊഴിൽദിനങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെയാണ് കേരളത്തിൽ എത്തി ഇടതു സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ സാഹചര്യം തെലങ്കാനയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക