വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ല എന്നാണ് നിലപാട് ; സർക്കാർ ഉത്തരവിൽ പ്രതികരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരം പൂർണമായും ചൊല്ലേണ്ടതില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് സംസ്ഥാനത്തും ആവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെക്കുറിച്ച് തനിക്ക് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തരവിറക്കിയത്. വന്ദേമാതരം പൂർണമായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ള നിർദേശം.

അതേസമയം, വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് ഇതുവരെ സർക്കാർ മുന്നണിയിലെ ചില ഘടകകക്ഷികളും ഇന്ത്യ മുന്നണിയും സ്വീകരിച്ചിരുന്നത്. പുതിയ ഉത്തരവിനെ തുടർന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ കൂടുതൽ ശക്തമാകാനാണ് സാധ്യത.

മറുപടി രേഖപ്പെടുത്തുക