അർജന്റീന ടീമിനെ എത്തിക്കാൻ എല്ലാ നടപടിക്രമങ്ങളും പാലിച്ചു; സർക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമില്ലെന്ന് വി. അബ്ദുറഹിമാൻ

അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്ന് മുൻ മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന സർക്കാരിന് ഒരു ചില്ലിക്കാശ് പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അർജന്റീന ഫുട്‌ബോൾ അസോസിയേഷനും സ്പോൺസറും തമ്മിലാണ് കരാർ ഒപ്പിട്ടത്. കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെയും റിസർവ് ബാങ്കിന്റെയും അനുമതിയോടെയാണ് നടപടികൾ മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു. നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം നൽകിയെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക