ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റൺവേട്ടയിൽ ഗില്ലിനെ മറികടന്ന് റിഷഭ് പന്ത്

ഗാലെയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന ആദ്യ ടെസ്റ്റിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ റൺവേട്ടയിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ച്വറി നേടിയതോടെയാണ് പന്ത് ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ 2885 റൺസാണ് റിഷഭ് പന്ത് നേടിയിട്ടുള്ളത്. 41 മത്സരങ്ങളിൽ 73 ഇന്നിങ്സുകളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

പന്തിന് തൊട്ടുപിന്നിലാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. പരമ്പരയിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ ഗില്ലിന് കഴിഞ്ഞിട്ടില്ല. 41 മത്സരങ്ങളിൽ നിന്ന് 2867 റൺസാണ് ഗില്ലിന്റെ സമ്പാദ്യം.

രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, വിരാട് കോഹ്‌ലി എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ.

മറുപടി രേഖപ്പെടുത്തുക