കേരളത്തിലെ ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ മുന്നേറ്റം തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ മാത്രം കേരളത്തിൽ 2.38 ലക്ഷം പുതിയ സജീവ ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി.
ജൂലൈയിൽ 1.06 കോടിയായിരുന്ന ജിയോയുടെ സജീവ വയർലെസ് ഉപഭോക്താക്കളുടെ എണ്ണം ഓഗസ്റ്റിൽ 1.08 കോടിയായി ഉയർന്നു. ഇതോടെ സംസ്ഥാനത്തെ സജീവ ഉപഭോക്തൃ വിപണിയിലെ ജിയോയുടെ വിഹിതം 24.62 ശതമാനത്തിൽ നിന്ന് 24.86 ശതമാനമായി വർധിച്ചു.
ആകെ വരിക്കാരുടെ എണ്ണത്തിലും വളർച്ച രേഖപ്പെടുത്തിയ ജിയോ, ജൂലൈയിലെ 112.47 ലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ 112.88 ലക്ഷം വരിക്കാരിലെത്തി. ട്രൂ 5ജി സേവനം, വിപുലമായ ശൃംഖലാ കവറേജ്, ആകർഷക ഡാറ്റാ ഓഫറുകൾ എന്നിവയാണ് ഉപഭോക്തൃ വർധനവിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
