സിജെപി പ്രതിഷേധം: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് കേന്ദ്രവും ഡൽഹി പൊലീസും

ഒക്ടോബർ 10-ന് നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി കേന്ദ്ര സർക്കാരും ഡൽഹി പൊലീസും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാറുമാണ് സത്യവാങ്മൂലങ്ങളിലൂടെ മാപ്പ് അറിയിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ഇരുവരും സത്യവാങ്മൂലം സമർപ്പിച്ചത്. സിജെപി പ്രതിഷേധത്തെത്തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ മെട്രോ, റോഡ്, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നേരത്തെയുള്ള കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇരുവർക്കും കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്.

ഇതിനു പിന്നാലെ ബുധനാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഡൽഹി പൊലീസ് കമ്മീഷണറും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ക്ഷമാപണം നടത്തിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് കോടതിയുടെ ഇടപെടലിന് വഴിവെച്ചത്.

മറുപടി രേഖപ്പെടുത്തുക