മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ചോദ്യത്തിനും മറുപടി നൽകിയില്ല.
കൊച്ചിയിലേക്കുള്ള വിവാദ യാത്ര കൈകാര്യം ചെയ്തത് രഹസ്യവിഭാഗമാണെന്നാണ് വിവരാവകാശ രേഖയിലെ വിവരം. ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് പൊതുഭരണ പ്രോട്ടോക്കോൾ വിഭാഗവും അറിയിച്ചു.
