സംസ്ഥാനത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതിലും പുതുക്കി നൽകിയതിലും ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. എക്സൈസ് മന്ത്രി എം. ലിജു ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുന്നതോടെ അന്വേഷണ ഉത്തരവ് പുറത്തിറങ്ങും. ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നതിനുള്ള സർക്കാരിന്റെ മുൻകൂർ അനുമതിയും ഉടൻ ലഭ്യമാകുമെന്നാണ് സൂചന.
സാംബശിവറാവു എക്സൈസ് കമ്മീഷണറായിരുന്ന കാലയളവിൽ നടപ്പാക്കിയ മുഴുവൻ ബാർ ലൈസൻസ് നടപടികളും അന്വേഷണ പരിധിയിൽ വരും. മുൻ സർക്കാരിന്റെ കാലത്ത് വേഗത്തിൽ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും പ്രത്യേകമായി പരിശോധിക്കും.
രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ബാർ ഉടമകളുമായി പണമിടപാടുകളുണ്ടെന്ന റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളും വിജിലൻസ് വിശദമായി അന്വേഷിക്കും.
