‘പാർട്ടി ഓഫീസിലെ മദ്യപാനം’ പരാമർശം; പൊലീസിൽ പരാതി നൽകി എം.വി. ഗോവിന്ദൻ

തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘പാർട്ടി ഓഫീസുകളിൽ അൽപസ്വൽപം മദ്യപിക്കുന്നതിൽ തെറ്റില്ല’ എന്ന് താൻ പ്രസംഗിച്ചെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രദീപ് കുമാർ മത്തേപറമ്പൻ, അജിത പി. നായർ, അനീഷ് ജോൺ പട്ടാഴി എന്നിവർക്കെതിരെയാണ് പരാതി. സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാനും സിപിഐഎമ്മിനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ബോധപൂർവം വ്യാജവാർത്ത പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.

ഭാരതീയ ന്യായസംഹിതയിലെ 356, 352, 3(5), 61(2) വകുപ്പുകൾ പ്രകാരവും ബാധകമായ വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെയും പ്രൊഫൈലുകളുടെയും സ്ക്രീൻഷോട്ടുകളും ലിങ്കുകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക