എസ്ഐആറിൽ ക്രമക്കേട് ; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് കെ.ടി.ആർ

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആർ നടപടിയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആർ). വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ…

കേരളം, ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലങ്ങൾ സംശയനിഴലിലെന്ന് ജലീൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും കേരളത്തിലെ വോട്ടർപട്ടികയിലടക്കം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ പുറത്തുകൊണ്ടുവരണമെന്നും മുൻമന്ത്രി കെ.ടി. ജലീൽ. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ്…

സഞ്ജുവിനെ തഴയരുത്; പൂർണ പിന്തുണ നൽകണം, രണ്ടോ മൂന്നോ ഇന്നിങ്സിൽ ഫോമിലേക്ക് മടങ്ങും: പൂജാര

സഞ്ജു സാംസൺ തുടർച്ചയായി ചെറിയ സ്കോറുകളിൽ പുറത്തായതിനെ തുടർന്ന് ഉയരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര രംഗത്ത്. ഒന്നോ രണ്ടോ മോശം മത്സരങ്ങളുടെ…

42% വോട്ട് നേടിയാൽ അധിക സീറ്റുകൾ; അധികാരത്തിൽ തുടരാൻ ഇറ്റലിയിൽ തിരഞ്ഞെടുപ്പ് നിയമം മാറ്റി മെലോണി സർക്കാർ

2027ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറ്റലിയിൽ പുതിയ തിരഞ്ഞെടുപ്പ് നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം കൊണ്ടുവന്ന പരിഷ്‌കാരത്തെ പ്രതിപക്ഷം ശക്തമായി…

ഭൂമിയുടെ ഒരു ഭാഗം ചുവന്നു; ‘സൂപ്പർ എൽനിനോ’യിൽ ശാസ്ത്രലോകത്തിന് ആശങ്ക

ലോകം ശക്തമായ എൽനിനോ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എൽനിനോയെ കൂടുതൽ രൂക്ഷമാക്കുകയാണെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വ്യക്തമാക്കി.…

വ്യാജ വാർത്തകളും എഐ ഉള്ളടക്കങ്ങളും; വ്യക്തിത്വ അവകാശ സംരക്ഷണം തേടി കങ്കണ റണാവത്ത് ഡൽഹി ഹൈക്കോടതിയിൽ

തന്റെ വ്യക്തിത്വത്തിന്റെയും പരസ്യത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ വാർത്തകളിലൂടെയും കൃത്രിമ ബുദ്ധിയുടെ (എഐ) സഹായത്തോടെ സൃഷ്ടിക്കുന്ന…

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ത്യ സഖ്യത്തിന്റെ സമരം അവസാനിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു. എംപിമാർ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തി മടങ്ങി. മൂന്ന്…

ജിഎസ്ടിയിൽ വൻ പരിഷ്‌കാരങ്ങൾ; അറസ്റ്റ് അധികാരം ഒഴിവാക്കി, നിയമനടപടിക്ക് പരിധി 5 കോടിയാക്കി

ചരക്ക് സേവന നികുതി (ജിഎസ്ടി) ഭരണസംവിധാനത്തിൽ നിർണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് നികുതി നിയമനടപടികൾ കൂടുതൽ…

സൗദിയിലെ സംഘർഷ സാഹചര്യം; റിയാദ് വിമാന സർവീസുകൾ നിർത്തിവച്ച് ഇന്ത്യൻ കമ്പനികൾ

സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ഒക്ടോബർ…