നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. സ്വന്തം സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയില്‍…

പേരാവൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി

കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി വിതറിയതായി പരാതി. പേരാവൂർ നിയോജകമണ്ഡലത്തിലെ 85-ാം നമ്പർ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിലാണ് സംഭവം…

ജനിക്കാന്‍ പോകുന്ന കൊച്ചിന്റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ല; പിണറായി മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹം: വെള്ളാപ്പള്ളി

തന്റെ വ്യക്തിപരമായ അഭിപ്രായപ്രകാരം പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം നിലനിൽക്കുന്നുവെന്നും,…

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായിക്ക് ബൈ ബൈ പറഞ്ഞ് കെസി വേണുഗോപാൽ

പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഒരോ മലയാളിയോടും പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണ്…

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; കോൺഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോൺഗ്രസ് പുറത്തു വിട്ടത്: എംവി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിന്റെ മൂന്നാം ഭരണകാലം ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫിനെ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ജനങ്ങളുടെ…

പ്രചരിച്ച ദൃശ്യങ്ങൾ എഐ ആണോ എന്ന് സംശയിക്കുന്നു; കേരളത്തിലെ മാധ്യമങ്ങളുടെ തലയ്ക്കകത്ത് ആൾത്താമസമില്ല: ശോഭ സുരേന്ദ്രൻ

വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വീണ്ടും വിമർശിച്ച് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മാധ്യമങ്ങളുടെ തലയ്ക്കകത്ത് ആൾത്താമസമില്ലെന്നും ശോഭ പറഞ്ഞു. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ…

നുണകൾ കൊണ്ട് എനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു പോയത്: വി അബ്ദുറഹ്മാൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വി അബ്ദുറഹ്മാൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ യുഡിഎഫ് വ്യാപകമായ നുണപ്രചാരണം നടത്തിയതായി അദ്ദേഹം ആരോപിച്ചു. വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ…

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി നിർണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാൻ സാധിക്കുക: സുരേഷ് ഗോപി

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി നിർണ്ണായക ശക്തിയായി ഉയർന്നുവരുന്ന ചിത്രം…

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിക്കുകയായിരുന്നു: കെസി വേണുഗോപാൽ

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ശക്തമായി അധികാരത്തിലെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി…

കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗം; നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരും: സണ്ണി ജോസഫ്

കേരളത്തിൽ ഇത്തവണ യുഡിഎഫ് ശക്തമായ തരംഗമുണ്ടാക്കി നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ…