ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ഖർഗെയോട് ആവശ്യപ്പെട്ടു: കെ സുധാകരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെക്കുറിച്ച് തന്റെ നിലപാട് മല്ലികാർജ്ജുൻ ഖാർഗെയെ അറിയിച്ചതായി കെ സുധാകരൻ എംപി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ചടുലമായ പ്രവർത്തനമാണ് ആവശ്യമായതെന്നും സുധാകരൻ പറഞ്ഞു. അതിന് കെ. സി. വേണുഗോപാലിന് കഴിവുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ എവിടെയും പൊതു വേദിയിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും, മാധ്യമങ്ങളാണ് ഇത് പ്രചരിപ്പിച്ചതെന്നും സുധാകരൻ വ്യക്തമാക്കി. ചർച്ചകളിൽ കെ. സി.യുടെ പേര് മാത്രം മതിയെന്ന നിലപാട് താൻ എടുത്തിട്ടില്ലെന്നും, ഭരണപരമായ പരിചയത്തെ അടിസ്ഥാനമാക്കിയാണ് രമേശ് ചെന്നിത്തലയുടെ പേര് ആദ്യം പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അഭിപ്രായം തുറന്ന് പറയാൻ കഴിയില്ലെങ്കിൽ താൻ എന്തിനാണ് ജീവിക്കുന്നതെന്ന് ചോദിച്ച സുധാകരൻ, ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ താൻ സംതൃപ്തനാണെന്നും കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക