എസ്എഫ്ഐയെ തകർക്കാമെന്നത് ലീഗിന്റെയും എംഎസ്എഫിന്റെയും വ്യാമോഹം: പിണറായി വിജയൻ

കാലിക്കറ്റ് സർവകലാശാലാ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ വിജയത്തിന് പിന്നാലെ പ്രവർത്തകരെ ആക്രമിച്ചെന്ന ആരോപണത്തിൽ എംഎസ്എഫിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. കായികമായ ആക്രമണങ്ങൾകൊണ്ട് എസ്എഫ്ഐയെ തകർക്കാമെന്നത് മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്റെയും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പരിക്കേറ്റ പ്രവർത്തകരെ സന്ദർശിക്കാനെത്തിയ എസ്എഫ്ഐ ജില്ലാ നേതാക്കളെ ആശുപത്രിയിൽ കയറി മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ആരോപണം. വിദ്യാർഥി സംഘടനയുടെ പേരിൽ വളർത്തുന്ന അക്രമിസംഘത്തെ നിയന്ത്രിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യക്തമായ തെളിവുകളും ദൃശ്യങ്ങളും ഉണ്ടായിട്ടും അക്രമികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് പ്രതിഷേധാർഹമാണെന്നും കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. എംഎസ്എഫിന്റെ അക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക