കിഫ്ബിയെ മരവിപ്പിച്ച് കോടിക്കണക്കിന് രൂപ ട്രഷറിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി ലക്ഷ്യമിടുന്നു: തോമസ് ഐസക്

കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് നിർണായക സംഭാവന നൽകിയ കിഫ്ബിയുടെ പ്രവർത്തനങ്ങൾ മരവിപ്പിക്കാനും പദ്ധതികൾ വെട്ടിച്ചുരുക്കാനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്ത്. കിഫ്ബിയുടെ കൈവശമുള്ള കോടിക്കണക്കിന് രൂപ ട്രഷറിയിലേക്ക് മാറ്റാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾക്ക് അനുമതി നൽകിയതിൽ 25,000 കോടി രൂപയുടെ പദ്ധതികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഭാഗികമായി തുക അനുവദിച്ചവ ഉൾപ്പെടെ ഇനി പൂർത്തിയാക്കാനുള്ള 22,883 കോടി രൂപയുടെ പദ്ധതികൾ മാത്രം നടപ്പാക്കിയാൽ മതിയെന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ഈ തീരുമാനം കിഫ്ബിയുടെ പദ്ധതികളിൽ പകുതിയോളം ഒഴിവാക്കപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിന്റെ പശ്ചാത്തല വികസനത്തെ ബാധിക്കുന്നതാണ് സർക്കാരിന്റെ നീക്കമെന്നും തോമസ് ഐസക് വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക