പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ല; സിപിഐ ഉറച്ചുനിൽക്കുന്നു: കെ രാജൻ

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന ആവശ്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് മുൻമന്ത്രി കെ. രാജൻ. ഇക്കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതേ നിലപാടിലാണ് പാർട്ടി ഇപ്പോഴും ഉറച്ചുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന കാര്യത്തിൽ സിപിഐ നേരത്തെ തന്നെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആ നിലപാടിൽ മാറ്റമില്ല, മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുമില്ല,” കെ. രാജൻ വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിഷയത്തിൽ അനാവശ്യ വാശി വേണ്ടെന്നും, മുന്നണി തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ചില നേതാക്കൾ അഭിപ്രായപ്പെട്ടു.

എന്നാൽ, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും സിപിഐയുടെ അവകാശവാദം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും മറ്റൊരു വിഭാഗം നേതാക്കൾ നിലപാട് സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക