തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പിന്തുണതേടി വിജയ്

തമിഴ്‌നാട്ടിൽ അട്ടിമറി വിജയം നേടിയ നടൻ വിജയ് മേയ് 7-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകൾ പുറത്തുവരുന്നു. ടിവികെയുടെ തിളക്കമേറിയ വിജയത്തിന് പിന്നാലെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ തിരക്കേറിയ ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് അധികാരം നേടുന്നതിനായി ടിവികെ കോൺഗ്രസിന്റെ പിന്തുണ തേടിയതായും വിവരം. ഇതിനായി വിജയ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്ത് അയച്ചതായാണ് സൂചന.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന് അഞ്ച് സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും രാഹുൽ ഗാന്ധിയും കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മറുപടി രേഖപ്പെടുത്തുക