സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം എങ്ങനെ നടന്നു; അദാനി വിശദീകരണം നൽകണമെന്ന് കെ.സി. വേണുഗോപാൽ

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ. വിഷയത്തിൽ വിശദീകരണം നൽകേണ്ടത് അദാനി ഗ്രൂപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ അനുമതിയില്ലാതെ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരി കൈമാറാൻ എങ്ങനെ സാധിച്ചുവെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. വിഴിഞ്ഞം പോലുള്ള തന്ത്രപ്രധാനമായ പദ്ധതികളിൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ സുതാര്യമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാതെ നടപ്പാകുന്ന സാഹചര്യം ഉണ്ടായേക്കാമെങ്കിലും, കേരളത്തിൽ അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മുമ്പ് തന്നെ ആശങ്കയും അതൃപ്തിയും പരസ്യമായി പ്രകടിപ്പിച്ച പ്രമുഖ കോൺഗ്രസ് നേതാവാണ് കെ.സി. വേണുഗോപാൽ.

മറുപടി രേഖപ്പെടുത്തുക