പള്ളികളിലും പ്രതിഷേധവിരുദ്ധ സന്ദേശം; ഡൽഹി പൊലീസിനെതിരെ ജോൺ ബ്രിട്ടാസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധം തടയാൻ പൊലീസ് ശ്രമിക്കുന്നതായി ജോൺ ബ്രിട്ടാസ് എം.പി. ആരോപിച്ചു. പള്ളികളിലെത്തി ജനങ്ങൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർ സന്ദേശം നൽകുന്നതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കുട്ടികളോടും അനാവശ്യമായി കൂട്ടംകൂടുകയോ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഉപദേശിക്കണമെന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതെന്ന് വീഡിയോയിൽ കാണാം. ഇത്തരം നീക്കങ്ങൾ പ്രതിഷേധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേ ചെയ്യൂവെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക