രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പുനലൂർ പൊലീസ് രേഖപ്പെടുത്തും.

ശ്രീലേഖയ്‌ക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും കൊല്ലം റൂറൽ എസ്‌പിക്കും രണ്ട് പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളിലാണ് തുടർനടപടികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

ബുധനാഴ്ച പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിലായിരുന്നു വിവാദ പരാമർശം. ഡൽഹിയിൽ നടക്കുന്നത് രാഹുൽ ഗാന്ധിയുടെ ‘താണ്ഡവ’മാണെന്നും അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചയാളെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. സ്വന്തം മന്ത്രിമാരെപ്പോലും തള്ളിമാറ്റി രാഹുൽ താണ്ഡവമാടുകയാണെന്നും അവർ ആരോപിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക