പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ നടക്കുന്ന കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി വിധി, പാർട്ടിയെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള അവസരമായി യുഡിഎഫ് ഉപയോഗിക്കുകയാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ താൽപര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ടുകൊണ്ടുപോയത് ഒത്തുകളിയുടെ ഭാഗമായാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എക്സാലോജിക് കേസിൽ തെളിവുകളോ തുമ്പുകളോ ഇല്ലെന്ന് മനസിലായതോടെയാണ് പുതിയ കേസുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അതിന്റെ ഭാഗമായാണ് ഹവാല കേസ് കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരായ നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
