തൃശ്ശൂർ കായികമേള വേദി തകർന്ന സംഭവം; യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുകൊണ്ടല്ല കാറ്റും മഴയും ഉണ്ടായത്: മന്ത്രി എൻ. ഷംസുദ്ദീൻ

തൃശ്ശൂരിലെ കായികമേള വേദി തകർന്നുണ്ടായ അപകടത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണമായതെന്നും സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുകൊണ്ടല്ല കാറ്റും മഴയും ഉണ്ടായതെന്നും മന്ത്രി പരിഹസിച്ചു. കുട്ടികൾക്ക് പരുക്കേറ്റതിനെ തുടർന്നാണ് കായികമേള താൽക്കാലികമായി നിർത്തിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും തീരുമാനം എപ്പോൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയില്ല.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നൽകിയ പരാതിയിൽ കോൺഗ്രസ് തന്നെ ചർച്ച നടത്തി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് മന്ത്രിമാർ എല്ലാ കാര്യങ്ങളും പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നതെന്നും എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക