യു.ഡി.എഫ് മന്ത്രിസഭയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമുണ്ടെന്ന് തുറന്നുസമ്മതിച്ച് മന്ത്രി കെ.എം. ഷാജി. മന്ത്രിസഭയിൽ തർക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിനെ രാജാവും പ്രജകളും എന്ന നിലയിൽ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങൾ സ്ഥിരീകരിച്ചിരുന്നു. ചർച്ചകളുടെ ഭാഗമായാണ് തർക്കങ്ങൾ ഉണ്ടാകുന്നതെന്നും എല്ലാവർക്കും സ്വന്തം അഭിപ്രായം തുറന്നുപറയാൻ അവകാശമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും മന്ത്രിസഭയിൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, മന്ത്രിസഭയിലെ തർക്കങ്ങളെക്കുറിച്ചുള്ള മാധ്യമവാർത്തകൾ പച്ചക്കള്ളമാണെന്നും സതീശൻ പ്രതികരിച്ചിരുന്നു. എന്നാൽ മന്ത്രി എ.പി. അനിൽകുമാറുമായി തർക്കമുണ്ടായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്നെ ചൊറിഞ്ഞാൽ ഒന്നും കിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിസഭയിലെ ഭിന്നതയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് കെ.എം. ഷാജിയുടെ പ്രതികരണവും പുറത്തുവന്നിരിക്കുന്നത്.
