തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് വലിയ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സർക്കാരിനും യുഡിഎഫിനുമെതിരെ ജനങ്ങൾ വിധിയെഴുതിയിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും കറന്റ് കട്ടുകളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ചയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വിഷയങ്ങൾ യുഡിഎഫിന് തിരിച്ചടിയായി മാറിയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, സിപിഐഎം തൃശൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആരംഭിച്ചു. എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
