മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് പരാതി; യൂട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവിൽ നടന്ന സംഭവത്തിൽ, എരഞ്ഞിപ്പാലത്ത് വച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം.

മറ്റ് വാഹനങ്ങളിൽ ഇടിച്ചശേഷം സ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും നടക്കാവ് പൊലീസ് സ്ഥലത്തെത്തി അശ്വന്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അശ്വന്തിന്റെ വാഹനം മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി മാറ്റി.

കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ് അശ്വന്ത് കോക്ക്. നാട്ടുകാർ കാർ തടഞ്ഞുവച്ചാണ് ഇയാളെ പൊലീസിന് കൈമാറിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

മറുപടി രേഖപ്പെടുത്തുക