2027-ൽ ഭ്രമണപഥത്തിലേക്ക് പ്ലാസ്റ്റിക് ഗ്രിപ്പർ; ലക്ഷ്യം ബഹിരാകാശ ശുചീകരണം

ബഹിരാകാശത്തെ ഉപഗ്രഹ അവശിഷ്ടങ്ങളും റോക്കറ്റ് ഭാഗങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്ന ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഗ്രിപ്പർ വികസിപ്പിച്ച് ദക്ഷിണ കൊറിയൻ വിദ്യാർത്ഥികൾ. കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച ഉപകരണത്തിന് ഏകദേശം 100 കിലോഗ്രാം വരെ ഭാരം ഉയർത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

പ്രത്യേക രീതിയിൽ നെയ്തെടുത്ത പ്ലാസ്റ്റിക് ഇഴകൾ ഉപയോഗിച്ചാണ് ഗ്രിപ്പർ നിർമിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ ഈ സാങ്കേതികവിദ്യ ബഹിരാകാശ മാലിന്യങ്ങൾ പിടിച്ചെടുത്ത് നീക്കം ചെയ്യുന്നതിന് പ്രയോജനപ്പെടുത്താനാണ് ലക്ഷ്യം.

2027-ൽ ഉപകരണം ഭ്രമണപഥത്തിലേക്ക് അയക്കാനുള്ള പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബഹിരാകാശ മാലിന്യം നിയന്ത്രിക്കുന്നതിനും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകമായേക്കും.

മറുപടി രേഖപ്പെടുത്തുക