നടൻ മമ്മൂട്ടിക്ക് മഹാത്മാ ഗാന്ധി സർവകലാശാല ഓണററി ഡോക്ടറേറ്റ് (ഡി-ലിറ്റ്) നൽകുന്നു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് സമ്മാനിക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് ബഹുമതി നൽകുന്നത്.
അദ്ദേഹത്തോടൊപ്പം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനും വാസ്കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണനും ഓണററി ബിരുദം ലഭിക്കും.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണയും സംസ്ഥാന പുരസ്‌കാരം അഞ്ചുതവണയും നേടിയ മമ്മൂട്ടിക്ക് 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) അവാർഡും ലഭിച്ചിട്ടുണ്ട്. 1998-ൽ പദ്മ ശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.
ഇതിന് മുമ്പ് കേരള സർവകലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലും നിന്ന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
