സിഎംആർഎൽ–എക്സാലോജിക് കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെ അഞ്ച് പേർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നാല് റിട്ട് അപ്പീലുകളും പ്രത്യേക അനുമതി ഹർജിയും സമർപ്പിച്ചിട്ടുണ്ട്. അപ്പീൽ ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
മറുഭാഗത്തിന്റെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് തീരുമാനമെടുത്തതെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു. പ്രതികളുടെ പേരെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിക്കുന്നു.
