കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടുള്ള അപകടത്തിൽ 17 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
അപകടത്തിൽ ലോക്ഭവൻ അനുശോചനം രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കളും ദുഃഖം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു.
സംഭവം കൊൽക്കത്തയിലെ ചോർബഗാൻ ദുർഗാപൂജ പന്തലിലാണ് നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഴയെത്തുടർന്ന് പന്തലിന് പുറത്തുണ്ടായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
