ഡൽഹി പ്രതിഷേധം; ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള നേതാക്കൾക്ക് നേരെ വീണ്ടും പൊലീസ് നടപടി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ ഡോ. ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള ഇടത് നേതാക്കൾക്ക് നേരെ വീണ്ടും പൊലീസ് നടപടി. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്നാണ് ആരോപണം.

എംപിമാർക്ക് പുറമെ വിദ്യാർഥികൾക്കും നേരെ പൊലീസ് ആക്രമണം തുടരുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. സമരം തടയാൻ പൊലീസ് ശ്രമിക്കുന്നതിനിടയിലും ഡൽഹിയിൽ പ്രതിഷേധം ശക്തമാകുകയാണ്.

സംഘടനകളുടെ പ്രധാന നേതാക്കളെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് പ്രതിഷേധം തടസ്സപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചതെന്നാണ് ആരോപണം. എന്നാൽ ഇത്തരം നടപടികൾക്കിടയിലും ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിൽ അണിനിരന്നതായാണ് റിപ്പോർട്ട്.

മറുപടി രേഖപ്പെടുത്തുക