ഒക്ടോബറിലും വൈദ്യുതി ബില്ലിൽ സർചാർജ്; യൂണിറ്റിന് മൂന്ന് പൈസ അധികം ഈടാക്കും

വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് ഒക്ടോബർ മാസത്തിലും സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് അധികമായി ഈടാക്കുക. പ്രതിമാസ ബില്ലുകൾക്കും ദ്വിമാസ ബില്ലുകൾക്കും ഒരേ നിരക്കിലാണ് സർചാർജ് ബാധകമാകുക.

ഓഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനായി 6.88 കോടി രൂപയുടെ അധിക ചെലവ് വന്നതായാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക സാമ്പത്തിക ബാധ്യതയുടെ ഭാഗമായാണ് ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ മാസത്തിൽ നൽകുന്ന വൈദ്യുതി ബില്ലുകളിലാണ് പുതിയ സർചാർജ് ഉൾപ്പെടുത്തുക. അധിക വൈദ്യുതി വാങ്ങലിലൂടെ ഉണ്ടായ ചെലവ് നികത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സർചാർജ് തുടരുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക