സ്റ്റാർഷിപ്പിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം; 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ സമയം പുലർച്ചെ 4.17ന് നടന്ന വിക്ഷേപണത്തിൽ റോക്കറ്റിന്റെ രണ്ടാം ഘട്ടം ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു.

റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും ലോഞ്ച് പാഡിൽ തിരിച്ചിറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആദ്യഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്ററിനെ ലോഞ്ച് പാഡിൽ ഇറക്കാനായില്ല. വിക്ഷേപണത്തിന് ആറര മിനിറ്റിന് ശേഷം ബൂസ്റ്റർ മെക്സിക്കോ ഉൾക്കടലിൽ സുരക്ഷിതമായി പതിച്ചു.

ഭൂമിയിൽ നിന്ന് 275 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ തുടരുന്ന സ്റ്റാർഷിപ്പിന്റെ രണ്ടാം ഘട്ടം 14 തവണ ഭൂമിയെ വലംവെക്കും. 22 മണിക്കൂർ 32 മിനിറ്റ് നീളുന്ന ദൗത്യത്തിനൊടുവിൽ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്തും.

മറുപടി രേഖപ്പെടുത്തുക