‘യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോര വീണ മണ്ണാണ്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ന്യായീകരിച്ച് സണ്ണി ജോസഫ്

മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ‘യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോര വീണ മണ്ണാണ്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് പകപോക്കലിന്റെ രാഷ്ട്രീയമായല്ല, ജനാധിപത്യത്തിന്റെ രാഷ്ട്രീയമായാണ് കാണേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും രൂക്ഷമാകുന്നതിനിടെ സണ്ണി ജോസഫ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്നലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും സണ്ണി ജോസഫ് ചർച്ച നടത്തിയിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനില്ലാത്ത വിഷയം കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. പുതിയ മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ എത്രയും വേഗം നിയമിക്കണമെന്ന ആവശ്യം സണ്ണി ജോസഫ് രാഹുൽ ഗാന്ധിക്ക് മുന്നിൽ ഉന്നയിക്കും.

മന്ത്രിസഭയ്ക്കുള്ളിലെ ഭിന്നതകളും കോൺഗ്രസ് നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തും. കേരളത്തിലെ കോൺഗ്രസിൽ രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള തർക്കം പരസ്യമായ പോരിലേക്ക് മാറിയത് പാർട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പരസ്യ പ്രതികരണത്തിന് സണ്ണി ജോസഫ് തയ്യാറായില്ല.

മറുപടി രേഖപ്പെടുത്തുക