ഷാഫി പറമ്പിൽ എംപിക്ക് ഗർഭനിരോധന ഉറകൾ അയച്ചുകൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കാസർഗോഡ് ജില്ലാ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജെന്ന പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെയാണ് അധിക്ഷേപകരമായ കുറിപ്പുകളും ദൃശ്യങ്ങളും പ്രചരിക്കുന്നത്.
‘പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’ എന്ന പരിഹാസക്കുറിപ്പും ദൃശ്യങ്ങൾക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. അടൂരിലെ ശിഷ്യന് സംഭവിച്ചതുപോലുള്ള അബദ്ധം ഷാഫി പറമ്പിലിന് ഉണ്ടാകരുതെന്ന തരത്തിലുള്ള പരാമർശങ്ങളും കുറിപ്പിലുണ്ട്.
അതേസമയം, പ്രചരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
