ലിങ്ക്ഡ്ഇൻ ഡാറ്റ ഡൗൺലോഡിൽ നിയന്ത്രണം; മൂന്ന് പ്രധാന വിവരങ്ങൾ ഇനി ലഭിക്കില്ല

ഉപയോക്താക്കളുടെ സ്വകാര്യത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണക്ഷൻസ് ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലിങ്ക്ഡ്ഇൻ. 2026 ഡിസംബർ 20 മുതൽ മറ്റ് അംഗങ്ങളുടെ ഇമെയിൽ വിലാസം, ജോലി ചെയ്യുന്ന കമ്പനി, ജോലി പദവി എന്നിവ ഡൗൺലോഡ് ചെയ്യുന്ന വിവരങ്ങളിൽ ലഭിക്കില്ല.

അതേസമയം, കണക്ഷനുകളുടെ പേര്, പ്രൊഫൈൽ ലിങ്ക്, ബന്ധം സ്ഥാപിച്ച തീയതി എന്നിവ തുടർന്നും ലഭ്യമാകും. പുതിയ നിയന്ത്രണം നിലവിൽ വരുന്നതിന് മുമ്പ് സ്വകാര്യതാ ക്രമീകരണങ്ങൾക്ക് അനുസൃതമായി ലഭ്യമായ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്.

ലിങ്ക്ഡ്ഇൻ വെബ്സൈറ്റിലെ ‘സെറ്റിങ്സ് ആൻഡ് പ്രൈവസി’ വിഭാഗത്തിലെ ‘ഡാറ്റ പ്രൈവസി’ വഴി വിവരങ്ങൾ ഡൗൺലോഡ് ചെയ്യാം. വലിയ ഡാറ്റാ ആർക്കൈവുകൾ തയ്യാറാകാൻ 24 മണിക്കൂർ വരെ സമയമെടുത്തേക്കും. ഡൗൺലോഡ് ലിങ്കിന് 72 മണിക്കൂർ മാത്രമായിരിക്കും കാലാവധി. കമ്പ്യൂട്ടർ വഴി മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.

മറുപടി രേഖപ്പെടുത്തുക