തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തിന് ‘മരണക്കുറിപ്പ്’ എഴുതിയവർക്കുള്ള മറുപടി: ജോൺ ബ്രിട്ടാസ്

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തിന് ‘മരണക്കുറിപ്പ്’ എഴുതിയവർക്കുള്ള മറുപടിയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് സിപിഐഎം രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

എട്ട് മാസം മുൻപ് 2,273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച കുറ്റിച്ചിറയിൽ ഇത്തവണ ഭൂരിപക്ഷം 436 ആയി കുറഞ്ഞു. ഭൂരിപക്ഷത്തിൽ ഏകദേശം 80 ശതമാനം ഇടിവുണ്ടായ സാഹചര്യത്തിൽ, ജനാധിപത്യത്തിൽ വിജയം വിജയം തന്നെയാണെങ്കിലും ഇത് ‘ജയത്തിനോട് ചേർന്നുനിൽക്കുന്ന തോൽവി’യാണെന്ന് ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

കുറ്റിച്ചിറയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് താൻ പങ്കെടുത്ത കൺവെൻഷനിൽ ഇടതുപക്ഷ പ്രവർത്തകരിൽ ആശങ്കയില്ലാത്ത സമീപനമാണ് കണ്ടതെന്നും ബ്രിട്ടാസ് പറഞ്ഞു. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കുറ്റിച്ചിറയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥിക്കും ശക്തികേന്ദ്രത്തിൽ മത്സരിച്ച് പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥിക്കും ബ്രിട്ടാസ് അഭിനന്ദനം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക