തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളിലും ടിവികെയ്ക്ക് വിജയം; ഡിഎംകെ മൂന്നാം സ്ഥാനത്ത്

തമിഴ്‌നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ധാരാപുരം, മധുരാന്തകം നിയമസഭാ മണ്ഡലങ്ങളിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) വിജയം നേടി. ധാരാപുരത്ത് 9,471 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സത്യഭാമയും മധുരാന്തകത്ത് 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മരഗതം കുമരവേലുമാണ് വിജയിച്ചത്.

രണ്ട് മണ്ഡലങ്ങളിലും ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയ്‌യുടെ വ്യക്തിപ്രഭാവം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതാണ് വിജയത്തിന് പിന്നിലെന്നാണ് ടിവികെയുടെ അവകാശവാദം. അതേസമയം, ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിനും സിപിഐക്കും ഒരു ശതമാനം വോട്ട് പോലും നേടാനായില്ല.

ധാരാപുരത്ത് വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന ടിവികെ അഞ്ചാം റൗണ്ടിൽ ലീഡ് നേടിയതോടെയാണ് സത്യഭാമ വിജയത്തിലേക്ക് മുന്നേറിയത്. മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് ഉയർത്തിയ മരഗതം കുമരവേൽ ഭൂരിപക്ഷം 19,000 ആയി വർധിപ്പിച്ച് വിജയം ഉറപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക