ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ ഡോംബിവല്ലിയിലുള്ള പള്ളിയിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകുമെന്നും റിമി ടോമി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. മാർച്ചിലാണ് ലിബിനെ ആദ്യമായി കണ്ടുമുട്ടിയതെന്നും ഏറെ ആഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്ന സമയത്താണ് ഇരുവരും ഒന്നിച്ചതെന്നും റിമി പറഞ്ഞിരുന്നു.
വിവാഹശേഷം ലിബിനൊപ്പം മുംബൈയിൽ താമസിക്കുമെന്നും താരം അറിയിച്ചിരുന്നു. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ ജന്മദിനത്തിലാണ് വിവാഹം നടന്നത്. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
